കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി കൈകാര്യം ചെയ്ത ശേഷം കെട്ടിയോളേം കുട്ടികളേയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങാമെന്ന് ഒരു പൊലീസുകാരനും കരുതണ്ടന്ന് മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി.എസ്.ജോയ്.
യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിച്ച ക്രിമിനൽ എസ് ഐ നുഹ്മാൻ്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ രാത്രിയിൽ മാർച്ച് നടത്തി. മലപ്പുറം ഡിസിസി പ്രസിഡണ്ട് വി.എസ്. ജോയിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. രാത്രി പത്തുമണിയോടെ നൂറുകണക്കിന് പ്രവർത്തകരുമായാണ് മഴ നനഞ്ഞ് വി.എസ്.ജോയിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ശേഷം കുട്ടികളെയും കെട്ടിയോളേയുംകെട്ടിപ്പിടിച്ചു കിടന്നുറങ്ങാമെന്ന് ഒരു പൊലീസ്കാരനും കരുതേണ്ടന്ന് വി.എസ്.ജോയ് പറഞ്ഞു.
സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രണ്ടര വർഷത്തോളം നടത്തിയ നിയമ പോരാട്ടങ്ങൾ ഒടുവിലാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. ഇത്തരം വിഷയങ്ങളിൽ പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തുന്ന പരിപാടി നിർത്തിയെന്നും മർദ്ദിക്കുന്ന പോലീസുകാരന്റെ വീട്ടിലേക്ക് തന്നെ മാർച്ച് നടത്താനാണ് തീരുമാനമെന്നും ജോയ് പറഞ്ഞു.. യൂണിഫോമിട്ടതിൻ്റെ ഗർ വിൽ പോലീസ് സ്റ്റേഷനിൽ വച്ച് എന്തും ചെയ്ത ശേഷം സ്വസ്ഥമായി വീട്ടിൽ പോയി കിടന്നുറങ്ങാം എന്ന് അമിതമായ വിശ്വാസമാണ് പോലീസുകാരെ ഇത്തരം ക്രൂരകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. അത്തരം തോന്നിയവാസം അനുവദിച്ചു കൊടുക്കാനാകില്ല. ജനങ്ങളുടെ മേൽ കൈവച്ച ശേഷം സ്വസ്ഥമായി വീട്ടിൽ കിടന്നുറങ്ങാമെന്ന അമിത ആത്മവിശ്വാസം ഇനി പൊലീസിന് വേണ്ട. പൊലീസുകാരൻ്റെ വീട്ടിൽ വന്ന് കൈകാര്യം ചെയ്യേണ്ട അവസ്ഥ സൃഷ്ടിക്കാതിരുന്നാൽ പൊലീസിന് നന്നായിരിക്കുമെന്നും ജോയ് പറഞ്ഞു.
ഭരണത്തിൻ്റെ തണലിൽ കോൺഗ്രസുകാരെ ആക്രമിച്ചാൽ, ആക്രമിക്കുന്ന പോലീസുകാരനെ കണ്ടെത്തി അവൻ്റെ വീട്ടിലേക്ക് വന്ന് നേരിടും. അതിന് വഴിവയ്ക്കണ്ടെന്നും ജോയ് പറഞ്ഞു.
VS Joy: Police who take on gangster jobs, hoping to sleep with their children, should no longer be deluded